തോല്വിക്ക് കാരണം സര്‍ക്കാരിനെതിരായ വികാരം
ദില്ലി: തിരഞ്ഞെടുപ്പിലെ തോല്വിക്ക് കാരണം ഇടതുപക്ഷ സര്‍ക്കാരിനെതിരായ ജനവികാരമാണെന്ന് സിപിഐ വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വിലയിരുത്താന്‍ കഴിഞ്ഞ രണ്ടുദിവസമായി ദില്ലിയില്‍ നടന്നുവരുന്ന സിപിഐ ദേശീയ നിര്‍വാഹകസമിതി യോഗമാണ് ഈ നിലപാടിലെത്തിയത്. മാത്രമല്ല കേരളത്തില്‍ മുഴുവന്‍ ഇടതുപക്ഷ വോട്ടുകളും പെട്ടിയില്‍ വീഴ്ത്താന്‍ സിപിഐ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.
കേരളത്തിനു വേണ്ടി സിപിഐ സംസ്ഥാനസെക്രട്ടറി വെളിയം ഭാര്‍ഗവനും വി.വി. രാഘവനുമാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സിപിഐ ദേശീയ സെക്രട്ടറി എ.ബി. ബര്‍ദാനാണ് പൊതു റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.












Click it and Unblock the Notifications