മദ്യദുരന്തം: പ്രതിള്‍ക്ക് കുറ്റപത്രം നല്‍കി
കൊല്ലം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതികള്‍ക്ക് കുറ്റപത്രം നല്‍കി. വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ജൂണ്‍ 20ന് തുടങ്ങും.
പ്രതികളില്‍ ഒരാളെ ഇനിയും അറസ്റ് ചെയ്തിട്ടില്ല. ഒളിവില്‍ കഴിയുന്ന 27-ാം പ്രതി ഷൈജനൊഴികെയുള്ളവര്‍ക്കാണ് കുറ്റപത്രം നല്‍കിയത്.
ഐപിസി 302, 307, 307, 328, അബ്കാരി നിയമം സെക്ഷന്‍ 55 (എ), (ജി), (എച്ച്). (ഐ) തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് കുറ്റങ്ങള്‍ ചാര്‍ജ് ചെയ്തിട്ടുള്ളത്.
കോടതിയില്‍ വെച്ച് എല്ലാ പ്രതികള്‍ക്കും കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. കുറ്റപത്രം വായിക്കുന്നതിനിടെ 31-ാം പ്രതി വിജയചന്ദ്രന്‍പിള്ളയുടെ പ്രതി നിയമപ്രശ്നം ഉന്നയിച്ചു. പബ്ലിക്ക് പ്രൊസിക്യൂട്ടറുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഭാഗം അഭിഭാഷകന്റെ വാദം തള്ളുകയും കുറ്റപത്രം വായിക്കുന്നത് തുടരുകയും ചെയ്തു.












Click it and Unblock the Notifications