12 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ 12 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു.രാവിലെ 11.50 ഓടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെ.ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍, ജി.കാര്‍ത്തികേയന്‍, നാലകത്ത്, സൂപ്പി, സി.എഫ്.തോമസ്, കെ.വി.തോമസ്, എം.എം.ഹസ്സന്‍, എം.എ.കുട്ടപ്പന്‍, ചെര്‍ക്കളം അബ്ദുള്ള, എം.കെ.മുനീര്‍, കെ.സുധാകരന്‍, പി.ശങ്കരന്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ശങ്കരനാരായണനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചെയ്തവരില്‍ ഒമ്പതു പേരും പുതുമുങ്ങളായിരുന്നു. എം.എ.കുട്ടപ്പന്‍ ദൃഢപ്രതിജ്ഞയെടുത്തപ്പോള്‍ മറ്റുള്ളവര്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു. ചെര്‍ക്കളം അബ്ദുള്ള മന്ത്രിയായി സ്ഥാനമേല്‍ക്കുന്ന സത്യപ്രതിജ്ഞയിലെ ആദ്യഭാഗം മലയാളത്തിലും ഔദ്യോഗികഹസ്യങ്ങള്‍ സൂക്ഷിക്കുമെന്ന പ്രതിജ്ഞ കന്നടയിലുമാണ് ചെയ്തത്. കന്നട ഭാഷ സംസാരിക്കുന്ന നല്ലൊരു വിഭാഗം വോട്ടര്‍മാരായുള്ള കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നാണ് അബ്ദുള്ള തിരഞ്ഞെടുക്കപ്പെട്ടത്.
12 മന്ത്രിമാര്‍ കൂടി സ്ഥാനമേറ്റതോടെ മന്ത്രിസഭയിലെ അംഗസംഖ്യ 20 ആയി. നേരത്തെ മുഖ്യമന്ത്രിയടക്കം എട്ടു മന്ത്രിമാര്‍ നേരത്തെ സ്ഥാനമേറ്റിരുന്നു.
വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ സത്യപ്രതിജ്ഞാച്ചടങ്ങിന് വേണ്ടി ഒരുക്കിയിരുന്നു. വന്‍ജനക്കൂട്ടമാണ് സത്യപ്രതിജ്ഞാച്ചടങ്ങ് കാണാനായെത്തിയത്.












Click it and Unblock the Notifications