ജി.കെ.പിള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി
ദില്ലി: ജി.കെ.പിള്ളയെ കേരള മുഖ്യമന്ത്രി എ.കെ.ആന്റണിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ജി.കെ.പിള്ള.
ആന്റണിയുടെ പ്രത്യേക ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പിള്ളയെ കേരളത്തിലേക്ക് സ്ഥലം മാറ്റിയത്. 1972ലാണ് പിള്ള ഐഎഎസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
ആഭ്യന്തരവകുപ്പ് ജോയന്റ് സെക്രട്ടറിയായിരിക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭീകരവാദിസംഘങ്ങളുമായി ചര്‍ച്ച നടത്താനും മറ്റും മുന്‍കൈയെടുത്തിരുന്ന പിള്ള ഉദ്യോഗസ്ഥ തലത്തില്‍ ഏറെ ശ്രദ്ധേയനാണ്.












Click it and Unblock the Notifications