കേരളത്തില്‍ കാലവര്‍ഷം ശക്തമായി
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതല്‍ ശക്തമായത്.
കൊടുങ്ങല്ലൂരിലും വടകരയിലും എട്ട് സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. കൊയിലാണ്ടി, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ആറ് സെന്റീമീറ്റര്‍ മഴ പെയ്തു. കൊല്ലത്ത് അഞ്ച് സെന്റീമീറ്റര്‍ മഴ പെയ്തപ്പോള്‍ തിരുവനന്തപുരത്ത് 2.2 സെന്റീ മീറ്റര്‍ മഴയാണ് ലഭിച്ചത്.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ വ്യാഴാഴ്ച തൊട്ട് കനത്ത മഴ പെയ്യുകയാണ്.
എറണാകുളത്ത് കനത്ത മഴ കാരണം നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ക്രമാതീതമായി വെള്ളമുയര്‍ന്നു. വെള്ളമുയര്ന്നതുകാരണം കാനകളിലെ അഴുക്ക് വെള്ളം ഒഴുകിപരക്കുന്നതിനാല് ഫോര്‍ട്ട് കൊച്ചി ഭാഗത്തെ ജനങ്ങള്‍ പകര്‍ച്ചവ്യാധിയുടെ ഭീതിയിലാണ്.
അടുത്ത നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.