ഉഷ കേസില്‍ വിസി സത്യവാങ്്മൂലം നല്‍കണം
കൊച്ചി: വനിതാ ജീവനക്കാര്‍ക്കു നേരെയുള്ള ലൈംഗികചൂഷണം തടയാന്‍ സമിതി രൂപീകരിക്കുന്നതു സംബന്ധിച്ച് എന്തൊക്കെ നടപടികളെടുത്തുവെന്നതു സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടു.
ഉഷ കേസിനോടനുബന്ധിച്ചാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ ഇത്തരമൊരു സമിതി രൂപീകരിക്കണമെന്ന് നിര്‍ദേശമുണ്ടായത്. ചീഫ് ജസ്റിസ് കെ.കെ. ഉഷയും ജസ്റിസ് കുര്യന് ജോസഫും അംഗങ്ങളായുള്ള ഡിവിഷന് ബഞ്ചാണ് ഈ വിധി പ്രസ്താവിച്ചത്.
ഉഷയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയ പ്രകാശനെതിരെ വനിതാകമ്മീഷന് നല്കിയ നിര്ദേശങ്ങളിന്മേല് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് ഗവ. പ്ലീഡറോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകാശനെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നല്കിയ ഉത്തരവിന്മേലെടുത്ത നടപടികളെക്കുറിച്ചും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് 29 ചൊവാഴ്ച ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഉഷാകേസില് വനിതാകമ്മീഷന് നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്ത്രീവേദി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications