Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുഴലിക്കാറ്റിനെ നേരിടാന്‍ സേനാസന്നാഹം

ദില്ലി: ചുഴലിക്കാറ്റിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സായുധസേന വന്‍സന്നാഹം നടത്തുന്നു. ഇന്ത്യന്‍ വ്യോമ-നാവിക-കര സേനകള്‍ സംയുക്തമായാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.

മൂന്ന് സേനാകേന്ദ്രങ്ങളും ഉയര്‍ന്ന തലത്തില്‍ കൂടിയാലോചന നടത്തിക്കഴിഞ്ഞു. അല്പം ദുര്‍ബലപ്പെടുകയും ദിശ മാറുകയും ചെയ്തു കഴിഞ്ഞ ചുഴലിക്കാറ്റ് തെക്കന്‍ ഗുജറാത്തില്‍ മെയ് 27 ഞായറാഴ്ചയോ മെയ് 28 തിങ്കളാഴ്ച രാവിലെയോ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്.

ഇതാദ്യമായി ഒരു പ്രകൃതിദുരന്തം നേരിടാന്‍ സായുധസേന സംയുക്ത രക്ഷാപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. സാധാരണ യുദ്ധകാലങ്ങളില്‍ മാത്രമാണ് സായുധസേന ഇത്തരം സംയുക്തപദ്ധതികള്‍ ആസൂത്രണം ചെയ്യുക.

ഗുജറാത്തിലെ പോര്‍ബന്തര്‍, ജാംനഗര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സേനകള്‍ സംയുക്തമായി കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+