പന്ത് കാശ്മീര്‍ സന്ദര്‍ശിക്കും
ശ്രീനഗര്‍: കശ്മീര്‍ പ്രശ്നങ്ങളില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന കേന്ദ്രപ്രതിനിധി കെ.സി. പന്ത് മെയ് 28 തിങ്കളാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. കശ്മീരിലെ തീവ്രവാദി സംഘടനകളുമായി ചര്‍ച്ച നടത്തുക, പാകിസ്ഥാനെ കൂടി ഉള്‍പ്പെടുത്തി ഒരു സമാധാന ഉച്ചകോടി സംഘടിപ്പിക്കുക എന്നീ സാധ്യതകള്‍ ആരായുകയാണ് പന്തിന്റെ സന്ദര്‍ശന ലക്ഷ്യം.
പന്ത് കശ്മീരില്‍ തിങ്കളാഴ്ച തുടക്കമിടുന്ന സമാധാനചര്‍ച്ചകള്‍ക്ക് കശ്മീരി വിഘടനവാദ നേതാവ് ഷബീര്‍ അഹമ്മദ് ഷാ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഷബീര്‍ഷായുടെ ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാക്കള്‍ മെയ് 26 ശനിയാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഞങ്ങളുടെ നിലപാട് തിങ്കളാഴ്ച അറിയിക്കും. അന്ന് രാവിലെ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും - ഷബീര്‍ ഷാ പറഞ്ഞു.
പന്ത് ചൊവാഴ്ച ലഡാക്കിലെ ലെയില്‍ സന്ദര്‍ശനം നടത്തി ബുദ്ധ- മുസ്ലിം നേതാക്കളെ കാണുമെന്നും പറയുന്നു. ബുധനാഴ്ച അദ്ദേഹം ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള കാര്‍ഗില്‍ ജില്ലയിലും പര്യടനം നടത്തും. പന്ത് ശ്രീനഗര്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അവാമിലീഗ് നേതാവ് ഗുലാം മുഹമ്മദ് ഷായും അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications