കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ കലാപം

  • By Staff
Google Oneindia Malayalam News

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫിന് അനുകൂലമായി വോട്ടുകള്‍ മറിച്ചതിനെച്ചൊല്ലി ബിജെപിയ്ക്കകത്ത് കലാപം പുകയുന്നു. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇടുക്കി മുന്‍ ജില്ലാവൈസ് പ്രസിഡന്റ് പി.പി. സാനു ബിജെപി തൊടുപുഴ നിയോജകമണ്ഡലം ഓഫീസിനു മുന്‍പില്‍ നിരാഹാരം തുടങ്ങി.

കേന്ദ്രഭരണം ദുരുപയോഗം ചെയ്യുന്ന ബിസിനസ് കോക്കസിന്റെ നിയന്ത്രണത്തിലാണ് ബിജെപിയെന്ന് സാനു വാര്‍ത്തലേഖകരോട് പറഞ്ഞു. തൊടുപുഴയിലെ ബിജെപി സ്ഥാനാര്‍ത്ഥി എം.എം. ജയചന്ദ്രന്റെ നേതൃത്വത്തിലാണ് ബിജെപി വോട്ടുകള്‍ ജോസഫിന് അനുകൂലമായി മറയ്ക്കാന്‍ തീരുമാനമുണ്ടായതെന്ന് സാനു ആരോപിച്ചു. നേരത്തെ ഈ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ സാനുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി.കെ.പി. പത്മനാഭന്‍ പുറത്താക്കിയിരുന്നു.

1987-ലെ തിരഞ്ഞെടുപ്പില്‍ ജയചന്ദ്രന്‍ 7632 വോട്ട് നേടിയിരുന്നു. എന്നാല്‍ ഇക്കുറി ജയചന്ദ്രന് നാലായിരത്തിലേറെ വോട്ടുകള്‍ മാത്രമാണ് നേടാനായതെന്ന് സാനു കുറ്റപ്പെടുത്തി. സാനുവിന്റെ സമരത്തെച്ചൊല്ലി ബിജെപിയിലെ രണ്ടുവിഭാഗങ്ങള്‍തമ്മില്‍ സംഘര്‍ഷമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X