കോടിയേരി എല്‍ഡിഎഫ് കണ്‍വീനറായേക്കും
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ഇടതുമുന്നണിയുടെ പുതിയ കണ്‍വീനറായേക്കും.
വി. എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവാകുമ്പോള്‍ ഒഴിയുന്ന എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് കോടിയേരിയുടെ പേരാണ് സജീവ പരിഗണനയിലുള്ളത്. മെയ 27 ഞായറാഴ്ച ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനറുടെ തിരഞ്ഞെടുപ്പ് നടക്കും.
മുന്നണിയിലെ ഘടകകക്ഷികള്‍ക്കും കോടിയേരി കണ്‍വീനറാകുന്നതിനോട് യോജിപ്പാണുള്ളത്. സിപിഎം നേതൃത്വം ഇക്കാര്യം മറ്റ് ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്തു കഴിഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ സമഗ്രമായ വിശകലനവും യോഗത്തില്‍ നടക്കും. താഴെത്തട്ടില്‍ നിന്നുമാണ് പരിശോധന നടക്കുക. ജില്ലാ കമ്മിറ്റികളും ലോക്കല്‍ കമ്മിറ്റികളും മറ്റും നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇടതുമുന്നണിക്ക് ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നു. എവിടെയാണ് വീഴ്ചയുണ്ടായതെന്ന് ചിന്തിച്ച് പാര്‍ട്ടി നേതൃത്വം തല പുകയ്ക്കുകയാണ്.
വന്‍ പരാജയം നേരിട്ട ജില്ലകളിലെ കമ്മിറ്റികളോട് വിശദമായ മറുപടി തന്നെ നേതൃത്വം ആവശ്യപ്പെടുമെന്ന് കരുതുന്നു. അണികളിലെ കെട്ടുപോയ ആവേശം ഉണര്‍ത്താനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.












Click it and Unblock the Notifications