Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ.സി.പി. നമ്പൂതിരി അന്തരിച്ചു

പാലക്കാട്: കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ വേരോട്ടമുണ്ടാക്കിയ ആദ്യകാലനേതാക്കളില്‍ ഒരാളായ ഐ.സി.പി. നമ്പൂതിരി(91) അന്തരിച്ചു.മെയ് 27 ഞായറാഴ്ച രാവിലെ ഏഴുമണിയോടെ പാലക്കാട്ടെ ഒരു സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ഒറ്റപ്പാലത്തെ തറവാട്ടുവീട്ടുവളപ്പില്‍ നടക്കും.

ഒരാഴ്ചയായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ് കാരനാകുന്നതിന് മുന്‍പ് സ്വാതന്ത്യ്രസമരസേനാനിയിരുന്നു ഇദ്ദേഹം. പിന്നീട് നമ്പൂതിരി സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്ക് ആകൃഷ്ടനായി.

ഇടിയാംപറമ്പത്ത് ചെറിയ പരമേശ്വരന്‍ നമ്പൂതിരി എന്ന ഐ.സി.പി. നമ്പൂതിരി കേരളത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി രൂപീകരികരണത്തിന് വഴിയൊരുക്കിയ ആദ്യയോഗത്തില്‍ പങ്കെടുത്തിരുന്നു. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ വി.ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭത്തിലും അദ്ദേഹം പങ്കെടുത്തു. യശ്ശശരീരയായ പാര്‍വതി അന്തര്‍ജ്ജനമാണ് ഭാര്യ. ഏഴുമക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+