ഉമ്മന്‍ചാണ്ടി കണ്‍വീനറായി വിദ്യാഭ്യാസ ഉപസമിതി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഉമ്മന്‍ചാണ്ടി കണ്‍വീനറായി വിദ്യാഭ്യാസ ഉപസമിതി രൂപീകരിച്ചു.
ഇടതുമുന്നണി സര്‍ക്കാര്‍ അനുമതി നല്‍കിയ അണ്‍ എയ്ഡഡ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേത് ഉള്‍പ്പടെയുള്ളവയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതുകൊണ്ടാണ് ഉപസമിതിക്ക് രൂപം നല്‍കിയതെന്ന് മെയ് 26 ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടി അറിയിച്ചു.
സാങ്കേതികരംഗത്ത് പുതിയ കോഴ്സുകളും സ്ഥാപനങ്ങളും ലഭ്യമാക്കണം. ഇതിന് വേണ്ടി അണ്‍ എയ്ഡഡ് സ്വാശ്രയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് യുഡിഎഫ് നയമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി, മന്ത്രിമാരായ ടി. എം. ജേക്കബ്, സി. എഫ്. തോമസ്, ഗണേശ്കുമാര്‍, മുന്‍ വിദ്യാഭ്യാസമന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍, പി. പി. ജോര്‍ജ്, രാജന്‍ബാബു, സി. പി. ജോണ്‍, എ. വി. താമരാക്ഷന്‍ എന്നിവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും. മെയ് 30 ബുധനാഴ്ച യോഗം ചേരുന്ന സമിതി ജൂണ്‍ അഞ്ചാം തീയതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.












Click it and Unblock the Notifications