നെടുമ്പാശ്ശേരി: ഓഹരി ഉടമകള്‍ക്കും പ്രാതിനിധ്യം വേണം
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഓഹരി ഉടമാ സംഘടനയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് ഓഹരി ഉടമകളുടെ സംഘടന.
സര്‍ക്കാര്‍ ഓഹരി 51 ശതമാനത്തില്‍ നിന്നും കുറയ്ക്കണം. വിമാനത്താവളത്തിന്റെ വികസനത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് സംഘടന ആരോപിച്ചു.
ഓഹരി ഉടമകളില്‍ നിന്നും 10 പേരെ ഉള്‍പ്പെടുത്തി വിമാനത്താവള വികസനത്തിനായി ഉപദേശകസമിതി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വിമാനത്താവളത്തില്‍ എത്തുന്ന ഓഹരി ഉടമകളെ അവരുടെ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണം. പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നവര്‍ വിമാനത്താവളത്തിലെത്തുന്ന ഓഹരി ഉടമകളെ പീഡിപ്പിക്കുന്നതായും സംഘടന പരാതിപ്പെട്ടു.












Click it and Unblock the Notifications