പ്രവാസി ഇന്‍ഷുറന്‍സ് തുക അഞ്ച് ലക്ഷമാക്കണം
തിരുവനന്തപുരം: പ്രവാസി സുരക്ഷാ പദ്ധതിയുടെ ഇന്‍ഷുറന്‍സ് തുക അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കണമെന്ന് ദുബായ് കേരളാ മുസ്ലീം കള്‍ച്ചറല്‍ സെന്റര്‍.
സെന്റര്‍ മുഖ്യമന്ത്രി എ. കെ. ആന്റണിക്ക് നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ഇതിനായി പ്രിമീയം തുക വര്‍ധിപ്പിക്കാമെന്നും സ്വാഭാവിക മരണത്തിനും കൂടി അഞ്ച് ലക്ഷം രൂപ നല്‍കണമെന്നുമാണ് സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും പരിചയസമ്പന്നനായ മന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രവാസി വകുപ്പ് രൂപീകരിക്കണമെന്നും സംഘടന നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ എം. എം. ഹസനാണ് പ്രവാസി കാര്യങ്ങളുടെ ചുമതല.
പ്രവാസികളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള വ്യവസായങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications