സ്കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ജൂണ്‍ അഞ്ചിന് തുറക്കും. പ്ലസ്ടു, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ കോഴ്സുകള്‍ ജൂണ്‍ ആറിന് ആരംഭിക്കും.
പോളിടെക്നിക്കുകളില്‍ രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് മെയ് 28 മുതല്‍ അപേക്ഷാഫോറം വിതരണം ചെയ്യും. ജൂണ്‍ 11 വരെ അപേക്ഷ സ്വീകരിക്കും.
സ്കൂളുകള്‍ ജൂണ്‍ അഞ്ചിന് തുറക്കുമെങ്കിലും പല സര്‍ക്കാര്‍ സ്കൂളുകളിലും അറ്റകുറ്റപ്പണികള്‍ തീര്‍ന്നിട്ടില്ല. മഴ നേരത്തെ തുടങ്ങിയതും ഇതിനു തടസ്സമായി. വെള്ളപൂശലും ഓടുമേയലും പൂര്‍ത്തിയാകാത്ത സ്കൂളുകള്‍ ധാരാളം. എട്ടാം ക്ലാസ്സിലെ പുതിയ പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ല.












Click it and Unblock the Notifications