കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗ്നല്‍ പണി നീട്ടി; തീവണ്ടികള്‍ വൈകും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തമ്പാനൂര്‍ സെന്‍ട്രല്‍ റെയില്‍വെ സ്റേഷനില്‍ റൂട്ട് ഇന്‍ ലേ ഇന്റര്‍ ലോക്കിംഗ് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന പണി റെയില്‍വെ നീട്ടിവച്ചു.

മെയ് 26 ശനിയാഴ്ച തുടങ്ങുമെന്നറിയിച്ചിരുന്ന പണി ഇതുവരെ തുടങ്ങിയിട്ടില്ല. എന്നാല്‍ പണി തുടങ്ങുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ റെയില്‍വെ നടപ്പാക്കിക്കഴിഞ്ഞു. തിരുവനന്തപുരത്തേക്ക് വരുന്നതും തിരുവനന്തപുരത്ത് നിന്നും പോകുന്നതുമായ ട്രെയിനുകള്‍ ഇപ്പോള്‍ വൈകുന്നുണ്ട്. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുമുണ്ട്.

പണി നീളുന്തോറും യാത്രക്കാരുടെ ദുരിതവും നീളുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കണക്കിന് പോയാല്‍ പണി തീരുമ്പോള്‍ ജൂണ്‍ 10 എങ്കിലുമാവും എന്നാണ് കരുതപ്പെടുന്നത്.

വഞ്ചിനാട് എക്സ്പ്രസ് കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയ്ക്ക് സര്‍വീസ് നിര്‍ത്തിവച്ചത് യാത്രക്കാരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്. മെയ് 26 മുതല്‍ കുര്‍ള തിരുവനന്തപുരം എക്സ്പ്രസ് കൊല്ലം -മധുര പാസഞ്ചറുമായി ചേര്‍ത്ത് ഒറ്റ ട്രെയിനായി ഓടിക്കുകയാണ്. നാഗര്‍കോവില്‍ തിരുവനന്തപുരം ഷട്ടില്‍ ട്രെയിനും റദ്ദാക്കിയിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X