വയാഗ്ര സ്ത്രീകള്‍ക്കും ഗുണകരമെന്ന്
ലണ്ടന്‍: ലൈംഗികോത്തേജനം ലഭിക്കാനായി പുരുഷന്മാര്‍ കഴിക്കുന്ന വയാഗ്ര സ്ത്രീകള്‍ക്കും ഗുണകരമെന്ന് കറ്റാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.
വയാഗ്രയിലെ സെല്‍ദനാഫില്‍ എന്ന ഘടകം സ്ത്രീകള്‍ക്കും ലൈംഗികോത്തേജനമുണ്ടാക്കുകയും അവരെ രതിമൂര്‍ഛയുടെ സുഖം പൂര്‍ണ്ണമായും ആസ്വദിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് പ്രൊഫ. സാല്‍വദേര്‍ കരുസോ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. രതിസുഖം പ്രദാനം ചെയ്യുന്നതില്‍ പരോക്ഷമായ ഒരു പങ്ക് വയാഗ്ര വഹിക്കുന്നുണ്ടെന്ന് മെയ് 27 ഞായറാഴ്ച ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
സ്ത്രീകള്‍ ലൈംഗികോത്തേജനത്തിനുപയോഗിക്കുന്ന പ്ലേസ്ബോ എന്ന ഗുളികയെക്കാള്‍ ഫലപ്രദമാണ് വയാഗ്രയെന്ന് തെളിഞ്ഞിട്ടുണ്ട്. 22 വയസിനും 38 വയസിനുമിടയിലുള്ള 51 സ്ത്രീകളിലാണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ചിലരോട് വയാഗ്രയും മറ്റ് ചിലരോട് പ്ലേസ്ബോയും കഴിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വയാഗ്ര കഴിച്ച സ്ത്രീകളില്‍ രതിമൂര്‍ഛയുടെ ദൈര്‍ഘ്യവും ലൈംഗികോത്തേജനത്തിന്റെ തീവ്രതയും പ്ലേസ്ബോ കഴിച്ച സ്ത്രീകളുടേതിനേക്കാള്‍ കൂടുതലായിരുന്നു.












Click it and Unblock the Notifications