ചര്‍ച്ചയില്‍ ഹുറിയത്തിനെ പങ്കെടുപ്പിക്കില്ല
ദില്ലി: വാജ്പേയിയും പര്‍വേസ് മുഷറഫുമായി നടത്താനുദ്ദേശിക്കുന്ന കശ്മീര്‍ ചര്‍ച്ചകളില്‍ ഹുറിയത്ത് കോണ്‍ഫറന്‍സിനെ പങ്കെടുപ്പിക്കില്ല.
മെയ് 28 തിങ്കളാഴ്ച പ്രതിരോധ-വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഹാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകളില്‍ ഹുറിയത്തിനെയും പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെത്തുന്ന മുഷറഫ് ഹുറിയത്ത് നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി അബ്ദുള്‍ സത്താര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കശ്മീര്‍ പൂര്‍ണ്ണമായും ഇന്ത്യയുടെ ഭാഗമാണെന്ന് ജസ്വന്ത് ആവര്‍ത്തിച്ചു. കഴിഞ്ഞ ആറ് മാസമായി അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവ് വന്നിട്ടുണ്ടെന്നും ജസ്വന്ത് പറഞ്ഞു. പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ പാകിസ്ഥാനുമായി ഇന്ത്യന്‍ ടീം ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് ക്രിക്കറ്റെന്നതിലുപരി ഒരു ഗ്ലാഡിയേറ്റര്‍( റോമന്‍ പടയാളി) പോരാട്ടമായി മാറിയിട്ടുണ്ടെന്ന് ജസ്വന്ത് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications