എഐഡിഎംകെ പോണ്ടിച്ചേരി മന്ത്രിസഭയില്‍?
ചെന്നൈ: ജയലളിതയുടെ എഐഡിഎംകെയെ പോണ്ടിച്ചേരി മന്ത്രിസഭയിലെടുക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. ഇക്കാര്യം സംബന്ധിച്ച് ജയലളിതയും പോണ്ടിച്ചേരി മുഖ്യമന്ത്രി പി. ഷണ്മുഖവും ചര്‍ച്ച നടത്തുകയാണ്.
ഒരു മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ് എഐഡിഎംകെ ആവശ്യപ്പെടുന്നത്. ഇക്കാര്യം കോണ്‍ഗ്രസ് പരിഗണിച്ചേക്കുമെന്നറിയുന്നു.
പക്ഷെ ജയയ്ക്ക് ഒരു മന്ത്രിസ്ഥാനം നല്കിയാല്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ മൂന്നായി ചുരുങ്ങും. ഇത് കോണ്‍ഗ്രസിനകത്ത് അസ്വസ്ഥതകളുണ്ടാക്കിയേക്കുമെന്ന് കരുതുന്നു.












Click it and Unblock the Notifications