ഷബീര്‍ ഷാ പന്തിനെ കാണും
ശ്രീനഗര്‍: കശ്മീര്‍ വിഘടനവാദി നേതാവ് ഷബീര്‍ ഷാ കശ്മീര്‍ സമാധാനചര്‍ച്ചകളുടെ ചുമതലയുള്ള കേന്ദ്രപതിനിധി കെ.സി. പന്തുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചു. ജമ്മുകശ്മീര്‍ ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാവ് ഷബീര്‍ ഷാ മെയ് 28 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കശ്മീരില്‍ സമാധാനം പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച് കശ്മീരിലെ വിവിധ തീവ്രവാദി സംഘടനകളുമായി സംസാരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് പന്ത് കശ്മീരിലെത്തിയത്. ഒരാഴ്ചക്കാലം പന്ത് കശ്മീരിലുണ്ടാകും. ശ്രീനഗറില്‍ വച്ച് പന്തുമായി ഒരു അനൗദ്യോഗിക കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നതായും ഷബീര്‍ ഷാ പറഞ്ഞു.
ഇതുവരെ സംഭാഷണത്തിനായി തന്നെ പന്ത് ക്ഷണിച്ചിട്ടില്ലെന്നും ഷബീര്‍ ഷാ അറിയിച്ചു. സന്ധിസംഭാഷണം അര്‍ത്ഥവത്താവണമെങ്കില്‍ അതിനുമുമ്പ് ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഷബീര്‍ ഷാ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications