മണിപ്പൂരില്‍ കേന്ദ്രഭരണത്തിന് സാധ്യത
ദില്ലി: മണിപ്പൂരില്‍ മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമിക്കില്ലെന്ന് ബിജെപിയും സമതാപാര്‍ട്ടിയും തീരുമാനിച്ചു. ദില്ലിയില്‍ മെയ് 28 തിങ്കളാഴ്ച ബിജെപി ദേശീയ അധ്യക്ഷന്‍ ജന കൃഷ്ണമൂര്‍ത്തിയും സമതാപാര്‍ട്ടി അധ്യക്ഷന്‍ വി.വി. കൃഷ്ണറാവുവും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമുണ്ടായത്.
ഇതോടെ മണിപ്പൂരില്‍ ആര്‍ക്കും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയില്ലെന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുകയാണ്. മണിപ്പൂരില്‍ കേന്ദ്രഭരണം വരുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ദില്ലിയില്‍ ബിജെപി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിന് ശേഷം ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ ഒപ്പുവച്ച സംയുക്തപ്രസ്താവനയിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
മന്ത്രിസഭയുണ്ടാക്കില്ലെന്ന പ്രസ്താവനയില്‍ മണിപ്പൂരില്‍ പുറത്താക്കപ്പെട്ട സമതാമുഖ്യമന്ത്രി രാധാബിനോദ് കൊയ്ജാമും ബിജെപി മണിപ്പൂര്‍ സംസ്ഥാന നേതാവ് ആര്‍.കെ. ധൊരേന്ദ്രസിംഹും ഒപ്പുവച്ചിട്ടുണ്ട്. ഇവര്‍ രണ്ടുപേരും ബദല്‍ മന്ത്രിസഭയുണ്ടാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബിജെപിയ്ക്ക് ഇപ്പോള്‍ എത്ര എംഎല്‍എമാരുണ്ടെന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു ജന കൃഷ്ണമൂര്‍ത്തിയുടെ മറുപടി. മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം വരുമോ എന്ന വാര്‍ത്താലേഖകരുടെ സംശയത്തിനും കൃഷ്ണമൂര്‍ത്തി വ്യക്തമായി മറുപടി പറഞ്ഞില്ല.












Click it and Unblock the Notifications