Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജന്‍പിള്ളകേസ്: അന്വേഷണം വഴിത്തിരിവില്‍

ദില്ലി: ബിസ്കറ്റ് ബിസിനസ് രംഗത്തെ അതികായന്‍ രാജന്‍പിള്ളയുടെ മരണത്തെകുറിച്ച് സിബിഐ നടത്തുന്ന അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തി.

വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള സുപ്രധാന ഫയല്‍ ഉള്‍പ്പടെ രണ്ട് ഫയലുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദില്ലി കോടതിയില്‍ സിബിഐ ഹര്‍ജി നല്‍കി. വിദേശകാര്യമന്ത്രാലയത്തിലുള്ള ടി-413-2-95നമ്പര്‍ ഫയല്‍ നേരത്തെ ദില്ലി ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേട്ടും ആവശ്യപ്പെട്ടിരുന്നു. രാജന്‍ പിള്ളയുടെ വിധവ നീനാ പിള്ള അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിന്മേലായിരുന്നു കോടതി പ്രസ്തുത ഫയല്‍ ആവശ്യപ്പെട്ടത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് ദില്ലി ക്രൈംബ്രാഞ്ചില്‍ നിന്നും ഫിബ്രവരി രണ്ടിന് സിബിഐ രാജന്‍പിള്ളയുടെ കേസ് ഏറ്റെടുക്കുന്നത്. വിവാദസന്യാസി ചന്ദ്രസ്വാമി, വ്യവസായി നുസ്ലി വാഡിയ, ബാങ്കോക്കിലെ ഇന്ത്യന്‍ വ്യവസായി രാകേഷ് സക്സേന, സിംഗപ്പൂരിലെ ഫ്രെഡറിക്ക് റോസ് ജോണ്‍സണ്‍ എന്നിവരും തിഹാര്‍ ജയിലിലെ ചില ഉദ്യോഗസ്ഥരും തന്റെ ഭര്‍ത്താവിന്റ മരണത്തിന് പിന്നിലുണ്ടെന്നാരോപിച്ചാണ് നീന ഹര്‍ജി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+