മണിപ്പൂരില്‍ ബിജെപി മന്ത്രിസഭ വരും?
ദില്ലി: മണിപ്പൂരില്‍ സമതാമന്ത്രിസഭയെ തിരികെ അധികാരത്തിലേറ്റാന്‍ ബിജെപിയ്ക്ക് താല്പര്യമില്ലെന്നറിയുന്നു. പകരം ബിജെപിയുടെ നേതൃത്വത്തില്‍ അവിടെ രൂപീകരിക്കാന്‍ പോകുന്ന മന്ത്രിസഭയ്ക്ക് സമതാപാര്‍ട്ടിയുടെ പിന്തുണ വാങ്ങാനാണ് ബിജെപി നീക്കം.
മെയ് 28 തിങ്കളാഴ്ച ദില്ലിയില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ണ്ണായക യോഗത്തില്‍ ഈ ബിജെപി നീക്കത്തിന് സമതാനേതാവ് ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് വഴങ്ങിയേക്കുമെന്നറിയുന്നു. സമതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള മണിപ്പൂരിലെ മന്ത്രിസഭയെ താഴെയിറക്കിയതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയ്ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആലോചിച്ചിരുന്നു.
എന്നാല്‍ പിന്നീട് ബിജെപിയുടെ അപേക്ഷ കണക്കിലെടുത്ത് അദ്ദേഹം അന്തിമ തീരുമാനം മെയ് 28 ലേക്കു നീട്ടുകയായിരുന്നു. അതിനകം ബിജെപിയില്‍ നിന്ന് അനുകൂലതീരുമാനമുണ്ടാകുമെന്ന ഫെര്‍ണാണ്ടസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ ഈ നീക്കം.


Click it and Unblock the Notifications