Get Updates
Get notified of breaking news, exclusive insights, and must-see stories!

ജൂലായ് 25ന് അഖിലേന്ത്യാ പണിമുടക്ക്

ദില്ലി: സ്വകാര്യവല്‍ക്കരണത്തിനെതിരെയും ആനുകൂല്യങ്ങളും തസ്തികകളും വെട്ടിക്കുറയ്ക്കുന്നത് നിര്‍ത്താനുമാവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന ജീവനക്കാര്‍ ജൂലായ് 25ന് അഖിലേന്ത്യാ പണിമുടക്ക് നടത്തുന്നു.

അഖിലേന്ത്യാ--സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷന്റെയും (എഐഎസ്ജിഇഎഫ്) കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളുടെ കോണ്‍ഫഡറേന്റെയും (സിജിഇ ആന്‍ഡ് ഡബ്ല്യു എസ് ) സംയുക്ത യോഗത്തിലാണ് പണിമുടക്ക് നടത്താന്‍ തീരുമാനമായത്.

പണിമുടക്കിന് മുന്നോടിയായി ജൂലായ് 18 സ്വകാര്യവല്‍ക്കരണ വിരുദ്ധദിനമായി ആചരിക്കാനും തീരുമാനിച്ചുവെന്ന് എഐഎസ്ജിഇഎഫ് സെക്രട്ടറി സുകുമോള്‍ സെന്നും സിജിഇ ആന്‍ഡ് ഡബ്ല്യു എസ് സെക്രട്ടറി എസ്. കെ. വ്യാസും മെയ് 28 തിങ്കളാഴ്ച അറിയിച്ചു.

അന്താരാഷ്ട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും സമ്മര്‍ദത്തിന് വഴങ്ങി ജീവനക്കാര്‍ സമരങ്ങളിലൂടെ നേടിയെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് തൊഴിലാളി സംഘടനകള്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശത്തില്‍ തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും പിഎഫ് നിക്ഷേപത്തിന്റെ പലിശ വര്‍ഷം തോറും 2. 5 ശതമാനം വച്ച് കുറയ്ക്കാനും കരാറടിസ്ഥാനത്തിലുള്ള ജോലിക്കാരെ നിയമിക്കുന്നതിനുള്ള നിയമതടസങ്ങള്‍ നീക്കം ചെയ്യാനും തീരുമാനമായിരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ചുവട് പിടിച്ച് സംസ്ഥാന സര്‍ക്കാരുകളും ഇത്തരം തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുകയാണ്. ചില സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളമില്ലെന്നും സംഘടനകള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+