അറബിക്കല്ല്യാണം: യുവതി പരാതി നല്കി
കോഴിക്കോട്: പീഡനവും വഞ്ചനാക്കുറ്റവും ആരോപിച്ച് അറബിയായ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. കണ്ണൂരിലെ പ്രാദേശിക കോടതിയിലാണ് തലശേരി ചമ്പാട് സ്വദേശിനി കെ.കെ. നജ്മ പരാതി നല്കിയിട്ടുള്ളത്.
ഒമാനില്‍ നിന്നുള്ള മുഹമ്മദ് ഇസ ഹമുദി(52)യ്ക്കെതിരെയാണ് 24 കാരിയായ നജ്മയുടെ പരാതി. പരാതി പരിഗണിച്ച അഡീഷണല്‍ മജിസ്ട്രേറ്റ് കോടതി കേസന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന്‍ പാനൂര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
അറബിയുമായുള്ളനജ്മയുടെ വിവാഹത്തിന് ഇടനിലക്കാരായി നിന്ന് കമ്മീഷന്‍ വാങ്ങിയ കോഴിക്കോട് നാദാപുരം സ്വദേശികളായ അസിസ് ഒതയോതിനെയും (45) സഹോദരി നസീമയെയും പരാതിയില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. അസിസാണ് നജ്മയെ ഹമുദിയ്ക്ക് പരിചയപ്പെടുത്തിയത്. 1999 ഫിബ്രവരി 14ന് നജ്മയും അറബിയും തമ്മിലുള്ള വിവാഹം രജിസ്റര്‍ ചെയ്തു. ഈ ഇടപാടില്‍ അസീസ് 25,000 രൂപ കമ്മീഷന്‍ വാങ്ങുകയും ചെയ്തു. വിവാഹത്തിന് ശേഷം അറബി നജ്മയുടെ വീട്ടിലും, പിന്നീട് ഒരു മാസത്തോളം അസീസിന്റെ വീട്ടിലും തങ്ങി. പിന്നീട് ഉടനെ നജ്മയ്ക്കുള്ളവിസയുമായി എത്താമെന്ന വാഗ്ദാനത്തില്‍ അറബി തിരിച്ചുപോയി. പിന്നീട് ഒരിയ്ക്കലും മടങ്ങിവന്നില്ല.
മാത്രമല്ല, ഒരു വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണം പറഞ്ഞ് അസീസും നസീമയും ചേര്‍ന്ന് നജ്മയുടെ കയ്യില്‍ നിന്ന് 10 പവന്റെ ഒരു മാല കടം വാങ്ങിയെന്നും പിന്നീട് തിരിച്ചുതന്നില്ലെന്നും പരാതിയില്‍ പറയുന്നു. കുറെ പൊന്നുമായി ഹമുദി തിരിച്ചുവരുമെന്ന് നജ്മയ്ക്ക് ഇവര്‍ വാഗ്ദാനം നല്കുകയും ചെയ്തു.
വഞ്ചനയ്ക്കും പീഡനത്തിനുമെതിരായി കേസെടുത്തിട്ടുണ്ടെന്ന് പാനൂര്‍ പൊലീസ് പറഞ്ഞു. ഹമുദിയ്ക്ക് ഒമാനില്‍ ഭാര്യയും കുട്ടിയുമുള്ളതായും പറയുന്നു. ഇദ്ദേഹം ശ്രീകണ്ഠപുരത്തും ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിട്ടുണ്ട് . വടക്കന്‍ കേരളത്തില്‍ ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ നടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.












Click it and Unblock the Notifications