മുങ്ങിക്കപ്പലിലെ തീ അന്വേഷിക്കും
കൊച്ചി: മുങ്ങിക്കപ്പലായ ഐഎന്‍എസ് അംബയിലെ തീപ്പിടിത്തം അന്വേഷിക്കാന്‍ ദക്ഷിണ നാവിക കമാന്റ് പ്രത്യേക അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. മെയ് 26 ശനിയാഴ്ച ഉണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര്‍ മരണമടഞ്ഞിരുന്നു.
നാവികസേനയുടെ മുങ്ങിക്കപ്പലായ ഐഎന്‍എസ് അംബയുടെ അറ്റകുറ്റപ്പണികള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നടന്നുകൊണ്ടിരിക്കെയാണ് തീപിടിത്തമുണ്ടായത്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സൂക്ഷിച്ചിരുന്ന മൂന്നാമത്തെ ഡെക്കിലാണ് തീപിടിച്ചത്. കപ്പല്‍ ജോലിക്കാരായ വെങ്കട് റാവു, ജാദവ് എന്നിവരാണ് വെന്തുമരിച്ചത്.
കേരള ഫയര്‍ഫോഴ്സും ഷിപ്പ്യാര്‍ഡിലേയും നേവിയിലേയും ഫയര്‍ഫോഴ്സും സംയുക്തമായി ആറുമണിക്കൂര്‍ പ്രയത്നിച്ചശേഷമാണ് തീയണക്കാന്‍ കഴിഞ്ഞത്. ഏകദേശം കപ്പലിലെ 300 ജീവനക്കാര്‍ തീപ്പിടിത്തം നടക്കുമ്പോള്‍ കപ്പലിനകത്തുണ്ടായിരുന്നു.












Click it and Unblock the Notifications