കന്യാകുമാരിയില്‍ ചെന്ന പെണ്‍കുട്ടികള്‍ക്ക് പീഡനം
തിരുവനന്തപുരം: ആത്മഹത്യ ചെയ്യാന്‍ കന്യാകുമാരിയില്‍ പോയ പെണ്‍കുട്ടികള്‍ക്ക് പീഡനം. വീട്വിട്ട് കന്യാകുരിയിലെത്തിയ രണ്ടു പെണ്‍കുട്ടികളെയും ഒരു സംഘം യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിനികളാണ് പീഡനത്തിരയായ പെണ്‍കുട്ടികള്‍. എസ്.എസ്.എല്‍.സി പരീക്ഷയില്‍ തോറ്റ വിഷമത്തിനാണ് ഒരു പെണ്‍കുട്ടി ആത്മഹത്യചെയ്യാന്‍ തീരുമാനിച്ചത്. ഇക്കാര്യം കൂട്ടുകാരിയോട് അറിയിച്ചപ്പോള്‍ ഇരുവരും ഒന്നിച്ച് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
രണ്ടു പേരും കന്യാകുമാരിക്ക് വണ്ടി കയറി. എന്നാല്‍ ഇവരെ ബസ്സില്‍ പിന്തുടര്‍ന്ന രണ്ടു യുവാക്കള്‍ പെണ്‍കുട്ടികളെ കന്യാകുമാരിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റ് പലര്‍ക്കും ഈ പെണ്‍കുട്ടികളെ കാഴ്ചവച്ചതായും പറയുന്നു.
പെണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷെ പെണ്‍കുട്ടികള്‍ മെയ് 24 ന് വീട്ടില്‍ മടങ്ങിവന്നു. പിന്നീട് പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പെണ്‍കുട്ടികള്‍ പീഡനക്കാര്യം പുറത്തു പറഞ്ഞത്.
തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്കിയ അടയാളങ്ങള്‍ വച്ച് രണ്ടുപേരെ പൊലീസ് അറസ്റ് ചെയ്തു. പ്രമുഖരായ പലരും ഈ കേസില്‍ പ്രതികളാണെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications