പ്രവാസികളുടെ സഹായം തേടും: മന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനുള്ള മൂലധന നിക്ഷേപം പ്രവാസി മലയാളികളില്‍ നിന്ന് സമാഹരിക്കുമെന്ന് പാര്‍ലമെന്ററി- പ്രവാസികാര്യ മന്ത്രി എം.എം. ഹസന്.
സംസ്ഥാനത്തിന്റെ വികസനത്തിനുള്ള അംബാസിഡര്‍മാരായി പ്രവാസി മലയാളികളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേസരി മെമ്മോറിയല്‍ ജേര്ണലിസ്റ് ട്രസ്റും പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി മെയ് 28 തിങ്കളാഴ്ച നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്.
കേരളത്തിലെ സാമ്പത്തിക പ്രശ്നത്തിന് പ്രവാസി മലയാളികളുടെ സഹായം തേടിക്കൊണ്ടാണ് അവരെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നത്. വികസനത്തിന് ആവശ്യമായ മൂലധനനിക്ഷേപം പ്രവാസികളില്‍ നിന്ന് സ്വീകരിക്കും. ഇതിന് ഒരുക്കമാണെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും
പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ വേണ്ടിവന്നാല്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും. പലതവണയും അവിടെ പോയിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ കൂടുതലും പാവപ്പെട്ട തൊഴിലാളികളാണ്. ലേബര്‍ ക്യാമ്പില്‍ കഴിയുന്ന മലയാളികളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കുക. ഇവര്‍ക്ക് നാട്ടിലേക്ക് വരുന്നതിന് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
ദില്ലിയിലെ കേരളാ ഹൗസില്‍ പ്രവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ഐഎഎസ് ഓഫീസര്‍ ഉള്‍പ്പെടുന്ന ലൈസണ്‍ ഓഫീസ് തുറക്കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിനാണിത്. എംപിമാരുമായി സഹകരിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അങ്ങനെയാണെങ്കില്‍ 48 മണിക്കൂറിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകുമെന്ന് ഹസന് പറഞ്ഞു.
ലോകത്തെങ്ങുമുള്ള പ്രവാസി സംഘടനകളുമായി ബന്ധപ്പെടും. പ്രവാസികളുടെ പ്രശ്നം മുഖ്യമന്ത്രി ആന്റണി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കും. വകുപ്പിനെ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസരി ട്രസ്റ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന് അധ്യക്ഷനായിരുന്നു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications