കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ സഹായം തേടും: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനുള്ള മൂലധന നിക്ഷേപം പ്രവാസി മലയാളികളില്‍ നിന്ന് സമാഹരിക്കുമെന്ന് പാര്‍ലമെന്ററി- പ്രവാസികാര്യ മന്ത്രി എം.എം. ഹസന്‍.

സംസ്ഥാനത്തിന്റെ വികസനത്തിനുള്ള അംബാസിഡര്‍മാരായി പ്രവാസി മലയാളികളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. കേസരി മെമ്മോറിയല്‍ ജേര്‍ണലിസ്റ് ട്രസ്റും പത്രപ്രവര്‍ത്തക യൂണിയനും സംയുക്തമായി മെയ് 28 തിങ്കളാഴ്ച നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍.

കേരളത്തിലെ സാമ്പത്തിക പ്രശ്നത്തിന് പ്രവാസി മലയാളികളുടെ സഹായം തേടിക്കൊണ്ടാണ് അവരെ വികസന പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നത്. വികസനത്തിന് ആവശ്യമായ മൂലധനനിക്ഷേപം പ്രവാസികളില്‍ നിന്ന് സ്വീകരിക്കും. ഇതിന് ഒരുക്കമാണെന്ന് അവര്‍ തന്നെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും

പ്രവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാന്‍ വേണ്ടിവന്നാല്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും. പലതവണയും അവിടെ പോയിട്ടുണ്ട്. ഗള്‍ഫ് നാടുകളില്‍ കൂടുതലും പാവപ്പെട്ട തൊഴിലാളികളാണ്. ലേബര്‍ ക്യാമ്പില്‍ കഴിയുന്ന മലയാളികളാണ് ഏറെ കഷ്ടത അനുഭവിക്കുന്നത്. അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാണ് ആദ്യം ശ്രമിക്കുക. ഇവര്‍ക്ക് നാട്ടിലേക്ക് വരുന്നതിന് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.

ദില്ലിയിലെ കേരളാ ഹൗസില്‍ പ്രവാസികളുടെ കാര്യങ്ങള്‍ നോക്കുന്നതിനായി ഐഎഎസ് ഓഫീസര്‍ ഉള്‍പ്പെടുന്ന ലൈസണ്‍ ഓഫീസ് തുറക്കും. പ്രവാസികളുടെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിനാണിത്. എംപിമാരുമായി സഹകരിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അങ്ങനെയാണെങ്കില്‍ 48 മണിക്കൂറിനകം പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകുമെന്ന് ഹസന്‍ പറഞ്ഞു.

ലോകത്തെങ്ങുമുള്ള പ്രവാസി സംഘടനകളുമായി ബന്ധപ്പെടും. പ്രവാസികളുടെ പ്രശ്നം മുഖ്യമന്ത്രി ആന്റണി വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവരുടെ പുനരധിവാസത്തിനും മുന്‍ഗണന നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വഴി ബന്ധിപ്പിക്കും. വകുപ്പിനെ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസരി ട്രസ്റ് പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X