നെഹ്രു ചരമദിനം ആചരിച്ചു
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 37-ാം ചരമവാര്‍ഷിക ദിനം സംസ്ഥാനത്തൊട്ടാകെ മെയ് 27 ഞായറാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു. ഇതോടനുബന്ധിച്ച് പുഷ്പാര്‍ച്ചന, സര്‍വമത പ്രാര്‍ത്ഥന, അനുസ്മരണ സമ്മേളനങ്ങള്‍ തുടങ്ങിയവ നടന്നു.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന പുഷ്പാര്‍ച്ചനയിലും സര്‍വമത പ്രാര്‍ഥനയിലും മുഖ്യമന്ത്രി എ.കെ. ആന്റണി, കെ. കരുണാകരന്‍ എംപി, കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍, മന്ത്രി ജി. കാര്‍ത്തികേയന്‍, വി.എസ്. ശിവകുമാര്‍ എംപി, കെ.പി. കുഞ്ഞിക്കണ്ണന്‍, പന്തളം സുധാകരന്‍, എം.ഐ. ഷാനവാസ് , നിയുക്ത സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, എംഎല്‍എമാരായ തമ്പാനൂര്‍ രവി, എന്‍. മോഹന്‍കുമാര്‍, മാലേത്ത് സരളാദേവി, സാവിത്രി ലക്ഷ്മണന്‍, എസ്. കൃഷ്ണകുമാര്‍, തലേക്കുന്നില്‍ ബഷീര്‍ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications