സ്കൂളുകള്‍ ജൂണ്‍ ആറിന് തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ജൂണ്‍ ആറ് ബുധനാഴ്ച തുറക്കും. വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി മെയ് 28 തിങ്കളാഴ്ച ആണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ജൂണ്‍ അഞ്ചിന് തുറക്കുമെന്നാണ് ധാരണയുണ്ടായിരുന്നത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ കോഴ്സുകളും ജൂണ്‍ ആറിന് തുടങ്ങും. സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നതിന് ഏകീകൃത തീയതി ഉണ്ടാകണമെന്നും മന്ത്രി സൂപ്പി അഭിപ്രായപ്പെട്ടു.
പോളിടെക്നിക്കുകളില്‍ രണ്ട്, മൂന്ന് വര്‍ഷ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് മെയ് 28 മുതല്‍ അപേക്ഷാഫോറം വിതരണം ചെയ്യും.
പക്ഷെ പല സര്‍ക്കാര്‍സ്കൂളുകളും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്ത നിലയിലാണ്. മഴ നേരത്തെ തുടങ്ങിയതുമൂലം സ്കൂള്‍ അധികൃതര്‍ക്ക് അതിന് കഴിയാതെ പോയി. എട്ടാം ക്ലാസിലെ മാറിയ പാഠപുസ്തകങ്ങള്‍ ഇതുവരെ അച്ചടികഴിഞ്ഞെത്താത്തതും സ്കൂള്‍ അധികൃതരെ കുഴക്കുന്നു.


Click it and Unblock the Notifications