ഒമര്‍ അബ്ദുള്ള വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു
ശ്രീനഗര്‍: ഫറൂഖ് അബ്ദുള്ളയുടെ മകനും കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രി ഒമര്‍ അബ്ദുള്ള വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. മെയ് 29 ചൊവാഴ്ചയാണ് ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നത്. ശ്രീനഗറലെ നവകാഡല്‍ പ്രദേശത്തുവച്ചായിരുന്നു അപ്രതീക്ഷിതമായ ആക്രമണം.
ഒരു വനിതാ കോളേജ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഗ്രനേഡുകളുപയോഗിച്ചായിരുന്നു ആക്രമണം. മന്ത്രിയും പരിവാരങ്ങളും യാത്രചെയ്തിരുന്ന വാഹനങ്ങളെയായിരുന്നു ഭീകരര്‍ പതിയിരുന്ന് ആക്രമിച്ചത്.
എന്നാല്‍ ഗ്രനേഡുകള്‍ക്ക് ലക്ഷ്യം തെറ്റുകയായിരുന്നു. ഇവ നാട്ടുകാരുടെ മേല്‍ പതിച്ചു . പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുതിര്‍ന്ന പൊലീസുദ്യോഗസ്ഥരും സുരക്ഷാഉദ്യോഗസ്ഥരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഒരു തീവ്രവാദി ഗ്രൂപ്പുകളും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.












Click it and Unblock the Notifications