കശ്മീര്‍: പന്ത് ഷബീര്‍ ഷായെ കണ്ടു
ശ്രീനഗര്‍: കശ്മീര്‍ സമാധാന ചര്‍ച്ചാ ദൗത്യവുമായി ശ്രീനഗറിലെത്തിയ കേന്ദ്ര പ്രതിനിധി കെ.സി. പന്ത് കശ്മീര്‍ വിഘടനനേതാവ് ഷബീര്‍ ഷായെ കണ്ടു. ഷബീര്‍ ഷായുടെ ക്ഷണപ്രകാരമാണ് താന്‍ അദ്ദേഹത്തെ കണ്ടതെന്ന് സംഭാഷണത്തിനു മുമ്പ് പന്ത് പറഞ്ഞു.
ഭാവിയില്‍ നടക്കാന്‍ പോകുന്ന കൂടിക്കാഴ്ചകളെക്കുറിച്ചായിരിക്കും ചര്‍ച്ചയിലെ പ്രധാനവിഷയമെന്ന് ജമ്മു കശ്മീര്‍ ഡമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി മേധാവിയായ ഷാ പറഞ്ഞിരുന്നു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് വിദേശകാര്യമന്ത്രി ജസ്വന്ത് സിംഹ് മെയ് 28 തിങ്കളാഴ്ച പ്രഖ്യാപിച്ചതില്‍ ഷാ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഇക്കാര്യം പന്തുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications