Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരെ നിശ്ചയിച്ചതില്‍ അപാകതകളുണ്ട്

തിരുവനന്തപുരം: മന്ത്രിമാരെ നിശ്ചയിച്ചതില്‍ കുറച്ച് അപാകതകള്‍ വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി. എല്ലാ വിഭാഗത്തോടും നീതികാട്ടാന്‍ കഴിഞ്ഞിട്ടില്ല. തൃശൂര്‍ ജില്ലയ്ക്ക് മന്ത്രിയില്ലാതെ പോയതിനെക്കുറിച്ച് പെട്ടെന്ന് ഉത്തരം പറയാന്‍ കഴിയില്ല. നാല് ജില്ലകള്‍ക്കാണ് പരിഗണന ലഭിക്കാതെ പോയത്.

തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസില്‍ മെയ് 29 ചൊവാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പീഡനം അനുഭവിക്കേണ്ടിവന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും അര്‍ഹമായവ തിരിച്ചു നല്കുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.

എന്നാല്‍ ആരോടും പ്രതികാരം കാണിക്കില്ല. കണക്ക് തീര്‍ക്കല്‍ ഈ സര്‍ക്കാരിന്റെ ശൈലിയല്ല. എല്ലാവര്‍ക്കും തുല്യനീതി ലഭ്യമാക്കും. ഗുണ്ടകളേയും മാഫിയാസംഘങ്ങളേയും അമര്‍ച്ച ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെന്നല ബാലകൃഷ്ണപിള്ളയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അദ്ദേഹത്തിന്റെ മനസിന് വിഷമമുണ്ടാക്കിയെങ്കില്‍ താന്‍ ഖേദിക്കുന്നു. കരുണാകരനുമായി ഏറ്റുമുട്ടലിനില്ല. പ്രവാസികള്‍ക്ക് മുന്തിയ പരിഗണന നല്കും. അവരുടെ നിക്ഷേപം സംസ്ഥാനത്തിന്റെ വികസനത്തിന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+