കരുണാകരന്റെ നീക്കം സര്‍ക്കാരിനെ തകര്‍ക്കാന്‍
കോഴിക്കോട്: മുതിര്‍ന്ന നേതാവ് കെ. കരുണാകരന്റെ വിഭാഗത്തില്‍പെട്ട നേതാക്കള്‍ ജൂണ്‍ അഞ്ച് ചൊവാഴ്ച ചേരുന്ന യോഗം ആന്റണി സര്‍ക്കാരിനെ തകര്‍ക്കാനാണെന്ന് കോണ്‍ഗ്രസ് എംഎല്‍എ കെ.കെ. രാമചന്ദ്രന്‍ മാസ്റര്‍ ആരോപിച്ചു.
കഴിഞ്ഞ നായനാര്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കുണ്ടായിരുന്ന കടുത്ത വിരോധമാണ് യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. എന്നാല്‍ കരുണാകരന്‍ നടത്തിയ വിവാദ പ്രസ്താവനകളും ആക്ഷേപങ്ങളും കാരണം കോണ്‍ഗ്രസിന് ചുരുങ്ങിയത് 20 സീറ്റുകളെങ്കിലും നഷ്ടപ്പെട്ടു. മെയ് 28 തിങ്കളാഴ്ച കോഴിക്കോട്ട് വാര്‍ത്താലേഖകരോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
ജൂണ്‍ അഞ്ചിനു നടക്കുന്ന യോഗം ആന്റണി സര്‍ക്കാരിനെതിരെ കാലേക്കൂട്ടി നടത്തുന്ന നീക്കങ്ങളാണ്. ഇത്തരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ എം.പിയും പങ്കാളിയാവുന്നത് ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications