കൂത്തുപറമ്പ്: ഉദ്യോഗസ്ഥരുടെ സസ്പെന്ഷന് റദ്ദാക്കി
രുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പ് കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനമായി.
വെടിവയ്പ്പ് സമയത്ത് കണ്ണൂര്‍ ഡെപ്യൂട്ടി കളക്ടറായിരുന്ന ടി. ടി. ആന്റണി, ഹെഡ് കോണ്‍സ്റബിള്‍മാരായ ശശിധരന്, സഹദേവന്, പ്രേംനാഥ്, കോണ്‍സ്റബിള്‍മാരായ ദാമോദരന്‍, അബ്ദുള്‍ സലാം, രാജന്, സ്റാന്‍ലി ജോസഫ്, സുരേഷ്, ചന്ദ്രന്, പ്രേംദാസ്, ബാലചന്ദ്രന്, ലൂക്കോസ്, അഹമ്മദ് എന്നിവരെയാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മെയ് 29 ചൊവാഴ്ച ഉത്തരവായത്.
സസ്പെന്‍ഡ് ചെയ്യപ്പെട്ടെങ്കിലും ഇവര്‍ക്കെതിരായ കേസിന്റെ നടപടികള്‍ തുടരും. കേസിപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
സസ്പെന്‍ഷനിലായിരുന്ന ഡിവൈഎസ്പി ഹക്കീം ബത്തേരി സര്‍വീസില്‍ നിന്നും വിരമിച്ചിരുന്നു. കേസില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എഎസ്പി രവതാ ചന്ദ്രശേഖര്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നേരത്തെ സര്‍വീസില്‍ തിരിച്ചുകയറിയിരുന്നു.
1994 നവംബര്‍ 25ാം തീയതി കൂത്തുപറമ്പില്‍ മന്ത്രി എം. വി. രാഘവന് സന്ദര്‍ശനം നടത്തിയപ്പോഴാണ് പൊലീസ് വെടിവയ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ പത്മനാഭന് കമ്മീഷന് എം. വി. രാഘവനെയും പൊലീസിനെയും വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഘവനെ ഒന്നാം പ്രതിയാക്കി 22 പേര്‍ക്കെതിരെ കേസെടുത്തത്. രണ്ട് പൊലീസുകാര്‍ അഞ്ചുവര്‍ഷമായി സസ്പെന്‍ഷനിലായിരുന്നു. ബാക്കിയുള്ളവര്‍ സസ്പെന്‍ഷനിലായിട്ട് മൂന്ന് വര്‍ഷമായി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications