എലിപ്പനി: 28 പേര്‍ ആശുപത്രിയില്‍
കോട്ടയം: സംസ്ഥാനത്ത് ഈയിടെ പടര്‍ന്ന എലിപ്പനി ബാധിച്ച് 28 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കോട്ടയം ജില്ലയില്‍ മൊത്തം 58 പേരെയാണ് ഇതുവരെ എലിപ്പിനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 26 പേരെ ചികിത്സയ്ക്കു ശേഷം വിട്ടയച്ചുകഴിഞ്ഞതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
എലിപ്പനി മൂലം ഇതുവരെ 10 പേര്‍ മരണമടഞ്ഞു. തൊടുപുഴ കദളിക്കാട് കൊല്ലമലയില്‍ കുട്ടി (70) ആണ് ഏറ്റവും ഒടുവില്‍ മരിച്ചത്.കോട്ടയം ജില്ലയിലെ കുമരകം, ഏറ്റുമാനൂര്‍, വൈക്കം, ആര്‍പ്പൂക്കര, തിരുവഞ്ചൂര്‍, പാലാ, മുണ്ടക്കയം പ്രദേശങ്ങളില്‍ നിന്നും ധാരാളം പേര്‍ ചിക്കന്‍പോക്സും വൈറല്‍ പനിയും ബാധിച്ച് ആശുപത്രികളില്‍ എത്തുന്നത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കിയിരിക്കുകയാണ്.
രോഗങ്ങള്‍ പടരാതിരിക്കാന്‍ ശുചിത്വവും കരുതല്‍ നടപടികളും വീഴ്ച കൂടാതെ നടപ്പാക്കണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.












Click it and Unblock the Notifications