Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലവര്‍ഷം: ആലപ്പുഴയില്‍ വീടുകള്‍ തകര്‍ന്നു

ആലപ്പുഴ: കാലവര്‍ഷം കനത്തതോടെ തീരദേശ ജില്ലയായ ആലപ്പുഴ വറുതിയുടെ പിടിയിലാകുന്നു. ശക്തമായ കടലാക്രമണം കാരണം ഒട്ടേറെ പേര്‍ വീടുവിട്ട് പോവുകയാണ്. ഏറെ വീടുകള്‍ തകര്‍ന്നു. അതിലേറെ വീടുകള്‍ ഇപ്പോള്‍ തകര്‍ച്ചയുടെ ഭീഷണി നേരിടുന്നു.

മാരാരിക്കുളത്തിന്റെ വിവിധ ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. ശാസ്ത്രിമുക്ക്, കാട്ടൂര്‍, ചെട്ടിക്കാട് എന്നിവിടങ്ങളില്‍ മാത്രം മുപ്പതിലേറെ പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഓമനപ്പുഴ ഭാഗത്ത് അമ്പതോളം വീടുകള്‍ ഇപ്പോഴും കടലാക്രമണ ഭീഷണി നേരിടുകയാണ്.

കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുളള ശ്രമങ്ങള്‍ ഔദ്യോഗികതലത്തില്‍ ഇതുവരെ തുടങ്ങിയിട്ടില്ല. മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കൃഷിഭവനിലും ബാലവാടികളിലുമായാണ് ഇപ്പോള്‍ കുടുംബങ്ങള്‍ കഴിയുന്നത്. ഇവരെ കൂടുതല്‍ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

വീടുകള്‍ക്ക് കൂടുതല്‍ നാശനഷ്ടം സംഭവിക്കാതിരിക്കാന്‍ രാത്രിയും പകലും നാട്ടുകാര്‍ കാവലിരിക്കുകയാണ്. ജനകീയസമിതികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് മിക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുന്നത്. ആലപ്പുഴ ബിഷപ്പ് ഡോ. പീറ്റര്‍ എം. ചേനപ്പറമ്പില്‍, മെത്രാന്‍ ഡോ. സ്റീഫന്‍ അത്തിപ്പൊഴിയില്‍, ഓമനപ്പുഴ പള്ളി വികാരി ഫാ. രാജു കളത്തില്‍ എന്നിവരും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ എത്തി സഹായങ്ങള്‍ നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+