പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പുനരാരംഭിക്കും
തിരുവനന്തപും: പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പുനരാരംഭിക്കാന്‍ നിയമ പരിരക്ഷ നല്‍കുമെന്ന് വനം- സ്പോര്‍ട്സ് മന്ത്രി കെ. സുധാകരന്‍.
വനഭൂമി സംരക്ഷിച്ചു കൊണ്ടും കര്‍ഷകരോട് മാനുഷിക പരിഗണന വച്ചും വനം ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു. മെയ് 29 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പറശിനിക്കടവില്‍ മൃഗങ്ങളോട് ക്രൂരത കാട്ടിയവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും. എന്നാല്‍ ആരോടും പ്രതികാരം കാട്ടില്ല. പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം പുനരാരംഭിക്കുന്നതിന് ഇപ്പോഴത്തെ നിയമത്തില്‍ തന്നെ വകുപ്പുകള്‍ ഉണ്ട്. സര്‍ക്കാരിന്റെ കീഴില്‍ തന്നെ മൃഗശാലകളും മറ്റും പ്രവര്‍ത്തിക്കുന്നത് അതനുസരിച്ചാണെന്നും മന്ത്രി വ്യക്തമാക്കി.
വനം ഓര്‍ഡിനന്‍സിലെ പല വകുപ്പുകളും കര്‍ഷകര്‍ക്ക് ദോഷകരമാണെന്ന ആശങ്കയാണുള്ളത്. ഈ ആശങ്ക അകറ്റാനാണ് ഓര്‍ഡിനന്‍സ് പരിഷ്കരണം കൊണ്ടുദ്ദേശിക്കുന്നത്.
സ്വകാര്യ വനഭൂമികള്‍ പിടിച്ചെടുക്കാന്‍ യുക്തമായ നടപടി സ്വീകരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ സങ്കീര്‍ണ്ണമായ നിയമക്കുരുക്കാണുള്ളത്. എന്തായാലും കയ്യേറിയ വനഭൂമികള്‍ക്ക് പട്ടയം നല്‍കില്ല. ഒഴിഞ്ഞുകിടക്കുന്ന വനഭൂമികളില്‍ വനം വച്ച് പിടിപ്പിക്കാന്‍ നടപടിയെടുക്കും. വനസംരക്ഷകരുടെ പ്രവര്‍ത്തനം കാടിനോട് ചേര്‍ന്ന് നടത്താന്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്നും സുധാകരന്‍ അറിയിച്ചു.












Click it and Unblock the Notifications