പീഡനം: വനിതാ മേധാവി വിരമിക്കുന്നു
തിരുവനന്തപുരം: കേരള സര്‍വകലാശാല സാമ്പത്തികശാസ്ത്ര വകുപ്പ് മേധാവി ഡോ. എസ്. ഉമാദേവി സിന്‍ഡിക്കേറ്റിന്റെ രാഷ്ട്രീയ ഇടപെടല്‍ സൃഷ്ടിച്ച മാനസിക പീഡനം മൂലം സ്വയം വിരമിക്കുന്നു.
ഇടതുപക്ഷ അനുഭാവിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഉമാദേവിക്കെതിരെ തിരിഞ്ഞിരിക്കുന്നത് സിപിഎമ്മിന് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റും സിപിഎം ആഭിമുഖ്യം പുലര്‍ത്തുന്ന വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാലുമാണ് എന്നതാണ് വിരോധാഭാസം.
സര്‍വകലാശാല സാമ്പത്തികശാസ്ത്രവകുപ്പിന്റെ ആദ്യ വനിതാ മേധാവിയായ ഉമാദേവി വിരമിക്കാന്‍ നാല് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് സ്വയം വിരമിക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്.
ഒരുവര്‍ഷത്തെ അവധിയെടുത്ത് വിദേശ സര്‍വകലാശാലകളിലെ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സിന്‍ഡിക്കേറ്റ് പ്രതികാരനടപടികള്‍ തുടങ്ങിയത്. ഉമാദേവി അവധിയെടുത്തത് മറ്റ് ജോലി ചെയ്യാനല്ല എന്നതിനാല്‍ അക്കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ മുന്‍ സിന്‍ഡിക്കേറ്റ് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ പുതിയ സിന്‍ഡിക്കേറ്റ് ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ്. ഇതിനെതിരെ ഉമാദേവി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications