അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സിപിഎം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് വി.എസ്. അച്യുതാനന്ദന്‍ 11ാമത് നിയമസഭയിലെ പ്രതിപക്ഷനേതാവാകും.
മെയ് 28 തിങ്കളാഴ്ച തിരുവനന്തപുരത്തെ എ.കെ.ജി സെന്ററില്‍ നടന്ന സിപിഎം നിയമസഭാ കക്ഷിയോഗമാണ് വിഎസിനെ നേതാവായി തിരഞ്ഞെടുത്തത്. കോടിയേരി ബാലകൃഷ്ണനാണ് ഉപനേതാവ്.
തോമസ് ഐസക് സെക്രട്ടറിയും മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ ചീഫ് വിപ്പും ആയിരിക്കും. സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.












Click it and Unblock the Notifications