മുഷറഫ് ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു
ഇസ്ലാമബാദ്: പ്രധാനമന്ത്രി വാജ്പേയിയുടെ ക്ഷണം ഔദ്യോഗികമായി പാകിസ്ഥാന്‍ സൈനിക മേധാവി സ്വീകരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഇന്ത്യയില്‍ ഒരു ഉച്ചകോടി നടത്താനുള്ള വാജ്പേയിയുടെ ക്ഷണം സ്വീകരിച്ച് മുഷറഫ് മെയ് 29 ചൊവാഴ്ച മറുപടി അയച്ചിട്ടുണ്ട്.
പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് മറുപടി അയച്ചിട്ടുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രാലയം ചൊവാഴ്ച ഉച്ചയ്ക്ക് അറിയിച്ചു.
ഇന്ത്യ സന്ദര്‍ശിക്കാന്‍ എനിയ്ക്കും ഭാര്യയ്ക്കുമുള്ള ക്ഷണം ഞാന്‍ സ്വീകരിക്കുന്നു.- മുഷറഫിന്റെ മറുപടിക്കത്തിലെ ഉള്ളടക്കത്തെക്കുറിച്ചും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉച്ചകോടി നടത്താന്‍ നാല് ദിവസം ഇന്ത്യയ്ക്ക് നല്കിയിട്ടുണ്ടെന്ന് മുഷറഫ് നേരത്തെ ബിബിസിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു. ജൂണ്‍ 20, ജൂണ്‍ 25, ജൂണ്‍ അവസാനം, അതുമല്ലെങ്കില്‍ ജൂലായ് ആദ്യം എന്നിങ്ങനെയാണ് ഉച്ചകോടി നടത്താന്‍ സൗകര്യപ്രദമായ നാല് ദിവസങ്ങള്‍ മുഷറഫ് ഇന്ത്യയ്ക്ക് നല്കിയിട്ടുള്ളത്.












Click it and Unblock the Notifications