എല്ലാ പ്രശ്നവും ചര്‍ച്ച ചെയ്യാം: മുഷാറഫ്
ഇസ്ലാമാബാദ്: ഇന്ത്യയുമായി നിലനില്‍ക്കുന്ന എല്ലാ അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി ഉടന്‍ നടക്കാന്‍ പോകുന്ന സംഭാഷണത്തില്‍ പ്രാധാന്യം കശ്മീരിനു തന്നെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുഷാറഫ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭാഷണത്തില്‍ കശ്മീരായിരിക്കും പ്രധാനവിഷയമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യില്ലെന്ന് അതിനര്‍ത്ഥമില്ല. ഏതു പ്രശ്നവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ് - മുഷാറഫ് പറഞ്ഞു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി തന്നെ ഇന്ത്യയിലേക്ക് ക്ഷണിച്ച വാജ്പേയിയുടെ നടപടിയെ മുഷാറഫ് ശ്ലാഘിക്കുകയും ചെയ്തു. യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതാണ് വാജ്പേയിയുടെ നടപടി. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളുടെ ആധാരം കശ്മീരാണെന്ന് ഇന്ത്യ മനസ്സിലാക്കിയതിന്റെ പ്രതിഫലനമാണ് ചര്‍ച്ചയ്ക്കുള്ള ക്ഷണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications