വിദേശികള്‍ക്കുള്ള നിയമം കര്‍ശനമാക്കുന്നു
ദില്ലി: ഇന്ത്യയില്‍ എത്തുന്ന വിദേശികളെ സംബന്ധിക്കുന്ന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഉടനുണ്ടാകും.
വിദേശികളെ സ്വന്തം വീട്ടിലോ വളപ്പിലോ പാര്‍പ്പിക്കുന്നവര്‍ ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് മെയ് 30 ബുധനാഴ്ച അറിയിച്ചു. എന്നാല്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നത് ഒരിക്കലും വിദേശികളെ പീഡിപ്പിക്കലാവില്ലെന്നാണ് അധികൃതരുടെ വിശദീകരണം.
ഇന്ത്യയിലെത്തുന്ന വിദേശികളെ കുറിച്ചുള്ള വിവരം പൊലീസിനെ അപ്പോള്‍ തന്നെ അറിയിച്ചിരിക്കണമെന്ന നിയമം 1971ലെ ബംഗ്ലാദേശ് വിമോചനകാലത്താണ് നിലവില്‍ വന്നത്. അന്ന് ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനായിരുന്നു ഇത്.












Click it and Unblock the Notifications