സര്‍ക്കാരിനെ വിമര്‍ശിക്കും: കരുണാകരന്‍
തിരുവനന്തപുരം: താനിപ്പോള്‍ ആന്റണി സര്‍ക്കാരിന് സാവകാശം കൊടുക്കുകയാണെന്നും പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ വിമര്‍ശിക്കാന്‍ മടിക്കില്ലെന്നും
സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള കാരണങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. എങ്കിലും പുതിയ സര്‍ക്കാരിന് സാവകാശം കൊടുക്കുകയാണെന്ന് മെയ് 30 ബുധനാഴ്ച തിരുവനന്തപുരത്ത് സ്വവസതിയില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കരുണാകരന്‍ വ്യക്തമാക്കി. താന്‍ ആവശ്യമില്ലാതെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നുവെന്ന് പറയുന്നവരുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും കരുണാകരന്‍ പറഞ്ഞു.
മികച്ച ഭൂരിപക്ഷമുള്ളതുകൊണ്ട് എന്തും സഹിക്കുമെന്ന തോന്നല്‍ വേണ്ട. യുഡിഎഫ് സര്‍ക്കാര്‍ വഴിമാറിപ്പോയാല്‍ അത് സംസ്ഥാനത്തിന്റെ ഭാവിയെ ബാധിക്കും. ആവശ്യമില്ലാതെ വിമര്‍ശിക്കില്ല. പക്ഷേ വിമര്‍ശിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്താല്‍ അംഗീകരിക്കില്ല. ഇതുവരെ കഴിഞ്ഞ കാര്യങ്ങള്‍ എഴുതിയാല്‍ തന്നെ പുസ്തകമാക്കാമെന്ന് കരുണാകരന്‍ തുറന്നടിച്ചു.
ആരെയും ഭയന്നിട്ടല്ല സര്‍ക്കാരിനെ വിമര്‍ശിക്കാത്തത്. അവസരം വരുമ്പോള്‍ ഇടംവലം നോക്കാതെ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications