നാരായണക്കുറുപ്പ് പ്രൊട്ടെം സ്പീക്കറായി സ്ഥാനമേറ്റു
തിരുവനന്തപുരം: പതിനൊന്നാമത് നിയമസഭയുടെ പ്രൊട്ടെം സ്പീക്കറായി കെ. നാരായണക്കുറുപ്പ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. മെയ് 30 ബുധനാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിംഹ് കാംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജൂണ്‍ അഞ്ച് ചൊവാഴ്ച തുടങ്ങുന്ന സംസ്ഥാന നിയമസഭയുടെ ആദ്യയോഗത്തില്‍ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നതു വരെ നാരായണക്കുറുപ്പ് പ്രൊട്ടെം സ്പീക്കറായി തുടരും. ഈ കാലയളവില്‍ സ്പീക്കറുടെ ചുമതലകള്‍ നാരായണക്കുറുപ്പായിരിക്കും നിര്‍വഹിക്കുക.












Click it and Unblock the Notifications