പുനഃസംഘടന ഉടന്‍: മുരളി
തൃശൂര്‍: കോണ്‍ഗ്രസിന്റെ ബൂത്ത് സമിതി മുതല്‍ ഡിസിസി വരെയുള്ള തലങ്ങളില്‍ ഉടന്‍ പുനഃസംഘടന നടക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ എം.പി. പറഞ്ഞു.
മെയ് 30 ബുധനാഴ്ച തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ അടുത്ത സംഘടനാ തിരഞ്ഞെടുപ്പ് 2003ല്‍ നടക്കുമെന്നും മുരളി പറഞ്ഞു.
പുതിയ കെപിസിസി പ്രസിഡണ്ടിനെ നിയമിച്ചപ്പോള്‍ മുന്‍ കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് മനോവിഷമം ഉണ്ടായതുമായി ബന്ധപ്പെട്ട വിശദീകരണം എഐസിസി ഭാരവാഹികളാണ് നല്‍കേണ്ടതെന്ന് മുരളീധരന്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications