കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പ്ലസ്ടുവില്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പ് നിരോധിച്ചു
കൊച്ചി: പ്ലസ് ടു സ്കൂളുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് പാടില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിച്ചു. മെയ് 29 ചൊവാഴ്ചയായിരുന്നു ഈ ഹൈക്കോടതി വിധി.
വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ സത്യവാന് കൊട്ടാരക്കര സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റിസ് കെ.കെ. ഉഷ, ജസ്റിസ് കുര്യന് ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് വിധി പ്രസ്താവിച്ചത്. സ്കൂള്‍ രാഷ്ട്രീയം നിരോധിച്ചതുപോലെ ഹയര്‍ സെക്കന്ററി സ്കൂളുകളിലും രാഷ്ട്രീയം നിരോധിക്കണമെന്നായിരുന്നു സത്യവാന് കൊട്ടാരക്കര ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
നേരത്തെ സ്കൂളുകളിലും രാഷ്ട്രീയാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ് നിരോധിച്ചിരുന്നു. സ്കൂള്‍ രാഷ്ട്രീയം നിരോധിച്ച വിധി എല്ലാ അര്‍ത്ഥത്തിലും പ്ലസ് ടുവിനും ബാധകമാണെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്ബഞ്ചിന്റെ ന്യായീകരണം.
Story first published: Wednesday, May 30, 2001, 5:30 [IST]