Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍. പത്മനാഭന്‍ പുതിയ ഡിജിപി

തിരുവനന്തപുരം: ക്രമസമാധാനത്തിന്റെ ചുമതല നല്‍കി ആര്‍. പത്മനാഭന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോള്‍ കമ്പ്യൂട്ടര്‍ വിഭാഗം അഡീഷണല്‍ ഡിജിപിയാണ് പത്മനാഭന്‍.

എ. രത്നസിംഗിനെ പുതിയ അഡ്വക്കേറ്റ് ജനറലായി നിയമിക്കാനും മെയ് 30 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇപ്പോഴത്തെ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡിജിപി പി. ആര്‍. ചന്ദ്രന്‍ മെയ് 31 വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് പത്മനാഭന്റെ നിയമനം.

ഇടതുസര്‍ക്കാരിന്റെ കാലത്ത് പൊലീസ് വകുപ്പില്‍ നിര്‍ണായകസ്വാധീനമുണ്ടായിരുന്ന ഇന്റലിജന്‍സ് അഡീഷണല്‍ ഡിജിപി ജേക്കബ് പുന്നൂസിനെ ആ സ്ഥാനത്ത് നിന്നും മാറ്റി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കെ. ജെ. ജോസഫിനെ നിയമിച്ചു. ട്രെയിനിംഗ്, പൊലീസ് അക്കാദമി എന്നിവയുടെ ചുമതലയും ജോസഫ് വഹിക്കും.

ഇടതുമുന്നണി സര്‍ക്കാരുമായി തെറ്റിയതിന്റെ പേരില്‍ കേരളാ കേഡറിലെ ഡെപ്യുട്ടേഷനില്‍ നിന്നും ഒഴിവാക്കപ്പെട്ട ഗവ. സെക്രട്ടറി സുകുമാര്‍ ഉമ്മനെ ഇവിടെ ഡെപ്യുട്ടേഷനില്‍ തുടരാന്‍ അനുവദിക്കും. ഇതിനായി കേന്ദ്രസര്‍ക്കാരിനെഴുതും. മാനുഷിക പരിഗണനയുടെ പേരിലാണിതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

ഭവനനിര്‍മാണ കമ്മീഷണര്‍, ഭവനനിര്‍മാണ ബോര്‍ഡ് സെക്രട്ടറി എന്നീ തസ്തികകളിലേക്ക് നിര്‍മിതി കേന്ദ്രം ഡയറക്ടര്‍ പി. എം. ജോണിനെ നിയമിക്കും. നിര്‍മിതിയുടെ ചുമതലയും അദ്ദേഹം വഹിക്കും. എസ്. സുന്ദരേശന്‍, മാത്യു. സി. കുന്നുങ്കല്‍, സയാന്‍ ചാറ്റര്‍ജി, കെ. കെ. വിജയകുമാര്‍ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്‍കാനും തീരുമാനമായി. പാര്‍ലമെന്ററി കാര്യം എന്ന പുതിയ വകുപ്പ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+