മന്ത്രിയുടെ വീട്ടില്‍ കവര്‍ച്ച
പെരിന്തല്‍മണ്ണ: വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പിയുടെ വീട്ടില്‍ കവര്‍ച്ച. സൂപ്പി മന്ത്രിയായി ചുമതലയേറ്റ ശേഷം വീട്ടുകാരെല്ലാം തിരുവനന്തപുരത്തായതിനാല്‍ എന്നാണ് മോഷണം നടന്നതെന്ന് പറയാന്‍ കഴിയാത്ത സ്ഥിതിയാണ്.
മെയ് 30 ബുധനാഴ്ച രാവിലെ പത്രമിടാന്‍ വന്ന യുവാവിനാണ് വീട്ടില്‍ മോഷണം നടന്നതായി സംശയം തോന്നിയത്. പത്രം ഉള്ളിലേക്കിടാന്‍ ജനവാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഇളകിപ്പോരുകയായിരുന്നു.
പിന്നീട് വിവരം പൊലീസറിയിച്ച് വീട് തുറന്നുനോക്കിയപ്പോഴാണ് മോഷണക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്.ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി സംശയിക്കുന്നു. വീടിനകത്തെ അലമാരകളെല്ലാം മോഷ്ടാക്കള്‍ തുറന്നിട്ടുണ്ട്. അലമാരിയിലെ വസ്തുക്കളെല്ലാം മുറിയില്‍ വാരിവലിച്ചിട്ടിരിക്കുകയാണ്. എല്ലാ മുറികളും തുറന്ന നിലയിലാണ്. വീടിന്റെ ടെറസിലൂടെ വന്ന മോഷ്ടാക്കള്‍ പിന്‍വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്.
വീട്ടില്‍ 12 പവന്റെ ആഭരണമുള്ളതായി തിരുവനന്തപുരത്തുള്ള മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. മന്ത്രിയും കുടുംബവും ബുധനാഴ്ച തന്നെ വീടു പരിശോധിക്കാന്‍ എത്തും. അപ്പോള്‍ മാത്രമേ വിലപിടിപ്പുള്ളതെന്തൊക്കെ മോഷണം പോയിയെന്ന് അറിയാന്‍ കഴിയൂ.












Click it and Unblock the Notifications